കട്ടപ്പന ഐടിഐയില്‍ അപ്രന്റിസ്ഷിപ്പ് മേള
കട്ടപ്പന ഐടിഐയില്‍ അപ്രന്റിസ്ഷിപ്പ് മേള

ഇടുക്കി: കട്ടപ്പന ഗവ. ഐടിഐയില്‍ അപ്രന്റിസ്ഷിപ്പ് മേള നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ പങ്കെടുത്തു. വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ട്രെയിനികളെ നിയമിച്ചു. നഗരസഭ കൗണ്‍സിലര്‍ ഷാജി കൂത്തോടിയില്‍ അധ്യക്ഷനായി. മധ്യമേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രയിനിംഗ് ആനീസ് സ്റ്റെല്ല ഐസക് മുഖ്യാഥിതിയായി. പ്രിന്‍സിപ്പല്‍ എ ആംസ്‌ട്രോംഗ്, അസിസ്റ്റന്റ് അപ്രന്റിസ്ഷിപ്പ് അഡൈ്വസര്‍ ഡബ്ല്യു എ പീറ്റര്‍ സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






