ചലനശേഷി നഷ്ടപ്പെട്ട യുവാവിന് വീല്‍ചെയര്‍ കൈമാറി: സത്യപ്രതിജ്ഞയ്ക്കുമുമ്പേ വാഗ്ദാനം പാലിച്ച് ഉടുമ്പന്‍ചോല പഞ്ചായത്തംഗം സാന്റോച്ചന്‍ കൊച്ചുപുരയ്ക്കല്‍
ചലനശേഷി നഷ്ടപ്പെട്ട യുവാവിന് വീല്‍ചെയര്‍ കൈമാറി: സത്യപ്രതിജ്ഞയ്ക്കുമുമ്പേ വാഗ്ദാനം പാലിച്ച് ഉടുമ്പന്‍ചോല പഞ്ചായത്തംഗം സാന്റോച്ചന്‍ കൊച്ചുപുരയ്ക്കല്‍
ഇടുക്കി: ഉടുമ്പന്‍ചോല പഞ്ചായത്തംഗം സാന്റോച്ചന്‍ കൊച്ചുപുരയ്ക്കല്‍ വോട്ടര്‍ക്ക് നല്‍കിയ വാഗ്ദാനം സത്യപ്രതിജ്ഞയ്ക്ക് മുമ്പേ പാലിച്ചു. ചലനശേഷി നഷ്ടപ്പെട്ട യുവാവിന് വീല്‍ചെയര്‍ വാങ്ങി നല്‍കിയാണ് വാഗ്ദാനം പാലിച്ചത്. യുഡിഎഫ് അംഗമായ സാന്റോച്ചന്‍ വീടുകളില്‍ കയറി വോട്ടഭ്യര്‍ഥിക്കുന്നതിനിടെയാണ് ചലനശേഷി നഷ്ടപ്പെട്ട 32 വയസുകാരന്‍ രാജേഷ് കുമാറിനെ സന്ദര്‍ശിച്ചത്. ജന്മനാ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നുകിടക്കുന്ന രാജേഷ് ഒരു വീല്‍ചെയര്‍ സഹായമായി ചോദിച്ചു. പെരുമാറ്റച്ചട്ടമുള്ളതിനാല്‍ അപ്പോള്‍തന്നെ വീല്‍ചെയര്‍ എത്തിച്ചുനല്‍കാന്‍ സാധിച്ചില്ല. എന്നാല്‍ ജയിച്ചാലും തോറ്റാലും വീല്‍ ചെയറുമായി വരുമെന്ന് സാന്റോച്ചന്‍ രാജേഷിന് ഉറപ്പുനല്‍കി. കഴിഞ്ഞദിവസം പ്രവര്‍ത്തകരോടൊപ്പം രാജേഷിന്റെ വീട്ടിലെത്തി വീല്‍ചെയര്‍ കൈമാറി. വെല്‍ചെയറില്‍ നടന്ന ലോട്ടറി വില്‍ക്കാനുള്ള സഹായവും നല്‍കാമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് സാന്റോച്ചന്‍ കൊച്ചുപുരയ്ക്കല്‍ മടങ്ങിയത്.
What's Your Reaction?