ഇരട്ടയാറില്‍ വിപുലമായ കര്‍ഷക ദിനാചരണം
ഇരട്ടയാറില്‍ വിപുലമായ കര്‍ഷക ദിനാചരണം

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തും കൃഷിഭവനുംചേര്‍ന്ന് കര്‍ഷകദിനം ആചരിച്ചു. ഇരട്ടയാര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജനി സജി അധ്യക്ഷയായി. തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലാലിച്ചന്‍ വെള്ളക്കട, ജോസ് സ്‌കറിയ കണ്ണമുണ്ടയില്‍, പഞ്ചായത്തംഗങ്ങളായ ജിന്‍സണ്‍ വര്‍ക്കി, ജയമ്മ ബേബി, മിനി സുകുമാരന്‍, തോമസ് ജോണ്‍, സിനി മാത്യു, റെജി ഇലിപ്പുലിക്കാട്ട്, ജോസുകുട്ടി അരീപ്പറമ്പില്‍, ജിഷ ഷാജി, രതീഷ് ആലപ്പുരയ്ക്കല്‍, ജോസഫ് ടി എ, കൃഷി ഓഫീസര്‍ ഡെല്ലാ തോമസ് എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍, കൃഷിക്കൂട്ടം, കുരുമുളക് സമിതി, പച്ചക്കറി ക്ലസ്റ്റര്‍, ബിപികെപി പദ്ധതി, കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






