എല്‍ഡിഎഫ് ചെറുതോണിയില്‍ റോഡ് ഷോ നടത്തി
എല്‍ഡിഎഫ് ചെറുതോണിയില്‍ റോഡ് ഷോ നടത്തി
ഇടുക്കി: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചെറുതോണിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത് ദിനേശന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് റോഷി അഗസ്റ്റിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ചെറുതോണിയില്‍ റോഡ് ഷോയും നടത്തി. ചെറുതോണി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോ ടൗണ്‍ ചുറ്റി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുമ്പില്‍ സമാപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, നേതാക്കളായ ജോസ് പാലത്തിനാല്‍, റോമിയോ സെബാസ്റ്റ്യന്‍, അനില്‍ കൂവപ്പാക്കല്‍, ഷാജി കാഞ്ഞമല, എം കെ പ്രിയന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?