കുമളിയില്‍ ഓണം ടൂറിസം വാരാഘോഷം സമാപിച്ചു 

കുമളിയില്‍ ഓണം ടൂറിസം വാരാഘോഷം സമാപിച്ചു 

Sep 1, 2026 - 13:29
 0
കുമളിയില്‍ ഓണം ടൂറിസം വാരാഘോഷം സമാപിച്ചു 
This is the title of the web page

ഇടുക്കി: ഓണം ടൂറിസം വാരാഘോഷത്തിന് കുമളിയില്‍ സമാപനമായി. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനംചെയ്തു. വന്‍ ജനപങ്കാളിത്തത്തോടെ നടന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കുമളി പഞ്ചായത്ത്, പീരുമേട് മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകള്‍ ചേര്‍ന്നാണ് വാരാഘോഷം സംഘടിപ്പിച്ചത്. വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും കലാ-കായിക പരിപാടികളും അരങ്ങേറി. സമാപന റാലിയില്‍ പുലികളി, തെയ്യം, കഥകളി, ഓട്ടന്‍തുള്ളല്‍, കളരിപ്പയറ്റ്, പാവക്കൂത്ത്, പ്രച്ഛന്നവേഷങ്ങള്‍, ഒട്ടകം, വാദ്യമേളങ്ങള്‍, ആദിവാസി കലാരൂപങ്ങള്‍, തിരുവാതിര എന്നിവ അണിനിരന്നു. അഡ്വ. സിറിയക് തോമസ് എംഎല്‍എ അധ്യക്ഷനായി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ആന്‍സി ജയിംസ്, മണിമേഖല, ജോണി തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ റെജിമോള്‍ ഷിബി, ശാന്തി ഹരിദാസ്, ശാന്തി രമേശ്, ഉമ്മര്‍ ഫാറൂഖ്, കെ ആര്‍ വിജയന്‍, സുഗുണന്‍, ഷീല രാജന്‍, എന്‍ തമ്പി തുടങ്ങിയവര്‍ സംസാരിച്ചു. വ്യാപാരി സംഘടനാ പ്രതിനിധികള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, തദ്ദേശ-ടൂറിസം വകുപ്പ് ജീവനക്കാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവരടക്കം നിരവധിപേര്‍ സാംസ്‌കാരിക റാലിയുടെ ഭാഗമായി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow