മാങ്കുളം കള്ളക്കൂട്ടി ഉന്നതിയിലേയ്ക്കുള്ള പാലം നിര്‍മാണം വൈകുന്നു  

മാങ്കുളം കള്ളക്കൂട്ടി ഉന്നതിയിലേയ്ക്കുള്ള പാലം നിര്‍മാണം വൈകുന്നു  

Jun 6, 2026 - 14:36
 0
മാങ്കുളം കള്ളക്കൂട്ടി ഉന്നതിയിലേയ്ക്കുള്ള പാലം നിര്‍മാണം വൈകുന്നു  
This is the title of the web page

ഇടുക്കി: മാങ്കുളം പഞ്ചായത്തിലെ ആദിവാസ മേഖലയായ കള്ളക്കൂട്ടി ഉന്നതിയിലേയ്ക്കുള്ള  പാലത്തിന്റെ നിര്‍മാണം ഇനിയും സാധ്യമായില്ല. 2018ലെ പ്രളയത്തില്‍ തകര്‍ന്ന പഴയ പാലത്തിന് പകരം പുതിയ പാലം യാഥാര്‍ഥ്യമാകാതെ വന്നതോടെ കുതിച്ചൊഴുകുന്ന പുഴക്ക് കുറുകെ ഈറ്റകൊണ്ട് താല്‍ക്കാലിക പാലം തീര്‍ത്താണ് പ്രദേശവാസികളുടെ യാത്ര. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ പലതുണ്ടായി. റീ  ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മിക്കുമെന്ന പ്രഖ്യാപനം വന്നതടക്കം പ്രഖ്യാപനങ്ങള്‍ ഇപ്പോഴും മുറപോലെ നടക്കുന്നുണ്ട്. പക്ഷെ ഉന്നതി നിവാസികളുടെ ദുരിതമകറ്റാന്‍ ഈ പ്രഖ്യാപനങ്ങള്‍ മതിയാകില്ല.  അരിയുള്‍പ്പെടെ അവശ്യവസ്തുക്കള്‍ വാങ്ങണമെങ്കില്‍ പുഴ കടന്ന് ഇക്കരെയെത്തണം.സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളും പുഴ കടന്നാണ് സ്‌കൂളുകളിലെത്തുന്നത്. മഴക്കാലത്ത് ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് പുറംലോകത്തേക്കുള്ള യാത്ര പാലമില്ലാത്തതിനാല്‍ ഏറെ ദുഷ്‌ക്കരമാണ്. കുതിച്ചൊഴുകുന്ന പുഴക്ക് മുകളിലൂടെ ജീവനും കൈയില്‍ പിടിച്ചാണ് കള്ളക്കൂട്ടി നിവാസികളുടെ ഓരോ മഴക്കാലത്തേയും യാത്ര. ഈ മഴക്കാലത്തും അതിന് മാറ്റമുണ്ടായിട്ടില്ല. അടുത്ത മഴക്കാലത്ത് എങ്കിലും തങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ വേണമെന്ന ആവശ്യം ഉന്നതിനിവാസികള്‍ ആവര്‍ത്തിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow