ക്രിസ്തീയ ദര്ശനം വാര്ത്താ പത്രം കട്ടപ്പനയില് പഠനോപകരണങ്ങള് വിതരണം ചെയ്തു
ക്രിസ്തീയ ദര്ശനം വാര്ത്താ പത്രം കട്ടപ്പനയില് പഠനോപകരണങ്ങള് വിതരണം ചെയ്തു
ഇടുക്കി: ക്രിസ്തീയ ദര്ശനം വാര്ത്താ പത്രവും ജിഎംഐ കട്ടപ്പനയും ചേര്ന്ന് കരുതലിന് കരം 2026 പദ്ധതിയുടെ ഭാഗമായി സ്കൂള് കുട്ടികള്ക്ക് പഠനോപകരണങ്ങള് വിതരണം ചെയ്തു. നഗരസഭ ചെയര്പേഴ്സണ് ജോയി വെട്ടിക്കുഴി വിതരണോദ്ഘാടനം നിര്വഹിച്ചു. സ്കൂള് ബാഗുകള്, നോട്ട് ബുക്കുകള്, പേനകള് ഉള്പ്പെടെയുള്ള പഠന സാമഗ്രികള് അര്ഹരായ കുട്ടികള്ക്ക് കൈമാറിയത്. വിദ്യാഭ്യാസ ചെലവുകള് വര്ധിച്ചിരിക്കുന്ന സാഹചര്യത്തില് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്ക്ക് ആശ്വാസമാകുന്നതാണ് പദ്ധതി. കുട്ടികളുടെ പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള് ഉറപ്പാക്കുകയും വിദ്യാഭ്യാസ രംഗത്ത് കൂടുതല് ആത്മവിശ്വാസത്തോടെ മുന്നേറാന് പ്രോത്സാഹനം നല്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്ഷവും പദ്ധതി നടപ്പാക്കുന്നത്. ക്രിസ്തീയ ദര്ശനം വാര്ത്താപത്രം ചീഫ് എഡിറ്റര് സജി ജോണ് അധ്യക്ഷനായി. റോയി കെ പൗലോസ് എംഎല്എ മുഖ്യപ്രഭാഷണം നടത്തി. സെന്റ്. ജോണ്സ് സിഎസ്ഐ പള്ളി വികാരി സതീഷ് വില്സണ്, അഡ്വ. മോബിന് മാത്യു, പ്രശാന്ത് രാജു, ജേക്കബ് എബ്രഹാം, ബാബു പീറ്റര് ജോര്ജ്, സജി ജോണ്, സുരേഷ് പോള്, കെ എച്ച് ഹാനോക് എന്നിവര് സംസാരിച്ചു.
What's Your Reaction?
