ചെറുതോണിയില്‍ എസ്പിസി കേഡറ്റുകള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി  

ചെറുതോണിയില്‍ എസ്പിസി കേഡറ്റുകള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി  

Jun 6, 2026 - 17:06
 0
ചെറുതോണിയില്‍ എസ്പിസി കേഡറ്റുകള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി  
This is the title of the web page

ഇടുക്കി: സോഷ്യല്‍ പൊലീസിങ്ങിന്റെ ഭാഗമായി ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ എസ്പിസി കേഡറ്റുകള്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു ഉദ്ഘാടനം ചെയ്തു. അമിതമായ ഉപയോഗത്തിലൂടെ മൊബൈല്‍ ഫോണിനും ലാപ്‌ടോപ്പിലും ഒക്കെ അടിമ പെടാതെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതോടൊപ്പം മറ്റുള്ള കുട്ടികള്‍ക്കും സമൂഹത്തിനുംവേണ്ടി ഒരു ബ്രാന്‍ഡ് അംബാസിഡറായി ഓരോ കുട്ടികളും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് പുറമേ പുതുതലമുറയിലെ കുട്ടികളെയും  യുവാക്കളെയും ഏറ്റവുമധികം സ്വാധീനിക്കുകയും അടിമകളാക്കുകയും ചെയ്യുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍. ഇവയുടെ  സ്വാധീനത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡി അഡിക്ഷന്‍ സെന്റര്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി കെ സജിന്‍, തൂഫാന്‍ ഓപ്പറേഷന്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ സി ആര്‍ സന്തോഷ് എന്നിവര്‍ ക്ലാസെടുത്തു. അഡീഷ്ണല്‍ ജില്ലാ പൊലീസ് മേധാവി ഇമ്മാനുവല്‍ പോള്‍ അധ്യക്ഷനായി. ഇടുക്കി ഡിവൈഎസ്പി ഷിജു പി എസ് മുഖ്യപ്രഭാഷണം നടത്തി. എസ്പിസി മോട്ടിവേഷന്‍ ഇന്‍സ്‌പെക്ടര്‍ അജി അരവിന്ദ്, സോഷ്യല്‍ പൊലീസിങ് ഓഫീസര്‍ സജി ജോണ്‍, എംആര്‍എസ് പ്രിന്‍സിപ്പല്‍ മധുസൂദനന്‍, സോഷ്യല്‍ പൊലീസിങ് കോ-ഓര്‍ഡിനേറ്റര്‍ ധന്യ മോഹന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow