മൂന്നാര്‍-ഹൈറേഞ്ച് ആശുപത്രി റോഡ് നവീകരക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍
മൂന്നാര്‍-ഹൈറേഞ്ച് ആശുപത്രി റോഡ് നവീകരക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

ഇടുക്കി: മൂന്നാര്‍ ടൗണില്‍ നിന്ന് ഹൈറേഞ്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡിന്റെ ശോച്യാവസ്ഥയില്‍ വലഞ്ഞ് രോഗികള്‍. ആശുപത്രിയിലേക്കെത്തുന്ന ആംബുലന്‍സുകളടക്കം ഇതുവഴിയാണ് കടന്നുപോകുന്നത്. മൂന്നാര്‍ നല്ലതണ്ണി പാലം ജങ്ഷന്‍ മുതല്‍ ആശുപത്രി വരെയുള്ള ഭാഗത്തെ റോഡാണ് തകര്‍ന്നുകിടക്കുന്നത്. റോഡില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിന് കാരണമാകുന്നു. പ്രദേശവാസികളും വിനോദ സഞ്ചാരികളും അടിയന്തര സാഹചര്യങ്ങളില്‍ ആശ്രയിക്കുന്ന ഹൈറേഞ്ച് ആശുപത്രിയിലെക്കുള്ള റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






