ചപ്പാത്ത് പരപ്പില്‍ സ്‌കൂട്ടറില്‍ ഇടിച്ച കാര്‍ കടയിലേക്ക് പാഞ്ഞുകയറി: സ്‌കൂട്ടര്‍ യാത്രികന് പരിക്ക്
ചപ്പാത്ത് പരപ്പില്‍ സ്‌കൂട്ടറില്‍ ഇടിച്ച കാര്‍ കടയിലേക്ക് പാഞ്ഞുകയറി: സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

ഇടുക്കി: മലയോര ഹൈവേയില്‍ ചപ്പാത്ത് പരപ്പിനുസമീപം കാര്‍ നിയന്ത്രണംവിട്ട് സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറി. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2ഓടെ പരപ്പ് പെട്രോള്‍ പമ്പിനുസമീപമാണ് അപകടം. കട്ടപ്പന ഭാഗത്തുനിന്നെത്തിയ കാറാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണംനഷ്ടമായ കാര്‍, കടയുടെ മുമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ ഇടിച്ചശേഷം സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന സ്ഥാപനത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കടയിലുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ യാത്രികരായ രണ്ട് യുവാക്കള്‍ മദ്യലഹരിയിലായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കാര്‍ പൂര്‍ണമായി തകര്‍ന്നു. വ്യാപാര സ്ഥാപനത്തിനും കേടുപാടുണ്ട്. ഉപ്പുതറ പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






