പിണറായി സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നു: ജോയി വെട്ടിക്കുഴി

പിണറായി സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നു: ജോയി വെട്ടിക്കുഴി

Jun 16, 2025 - 17:00
 0
പിണറായി സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നു: ജോയി വെട്ടിക്കുഴി
This is the title of the web page

ഇടുക്കി: പിണറായി സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാത്മഗാന്ധി വികസന സെമിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റാമ്പ് ഡ്യൂട്ടിയും കരങ്ങളും നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ജോയി വെട്ടിക്കുഴി കുറ്റപ്പെടുത്തി. അന്തരിച്ച മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ നേതാക്കളും പ്രവര്‍ത്തകരും അനുസ്മരിച്ചു. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഭാരവാഹികള്‍ ചുമതലയേറ്റു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി, നഗരസഭാ ചെയര്‍പേഴ്‌സന്‍ ബീനാ ടോമി, നേതാക്കളായ ജോസ് മുത്തനാട്ട്, ബെന്നി തുണ്ടത്തില്‍, ജോയി ആനിത്തോട്ടം, ബീന ജോബി, ഷൈനി സണ്ണി, ഷാജി വെള്ളംമാക്കല്‍, പ്രശാന്ത് രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow