ക്രൈസ്തവ സമൂഹത്തിന് നേരെയുണ്ടാകുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ക്രിസ്ത്യന്‍ ഐക്യവേദി ഐക്യദാര്‍ഢ്യ യാത്ര നടത്തി
ക്രൈസ്തവ സമൂഹത്തിന് നേരെയുണ്ടാകുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ക്രിസ്ത്യന്‍ ഐക്യവേദി ഐക്യദാര്‍ഢ്യ യാത്ര നടത്തി

ഇടുക്കി: വടക്കേ ഇന്ത്യയില്‍ ക്രൈസ്തവ സമൂഹത്തിന് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ ഐക്യവേദി ഐക്യദാര്‍ഢ്യ യാത്ര നടത്തി. ഉടുമ്പന്‍ചോല താലൂക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ നെടുങ്കണ്ടത്ത് നിന്നാരംഭിച്ച യാത്ര കൊച്ചറയില്‍ സമാപിച്ചു. സമാപന സമ്മേളനം ഐപിസി കുമളി സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ എം ഐ കുര്യന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥന കൗണ്‍സില്‍ അംഗം പാസ്റ്റര്‍ ജോസഫ് ജോണ്‍ അധ്യക്ഷനായി. വിവിധ സ്ഥലങ്ങളില്‍ നടന്ന യോഗങ്ങളില്‍ പാസ്റ്റര്‍മാരായ കുര്യാക്കോസ് എം കുടക്കച്ചിറ, കെ വി ബിജുമോന്‍, ജിനുതങ്കച്ചന്‍, സാജന്‍ വര്‍ഗീസ്, ജയ്‌സണ്‍ ഇടുക്കി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






