വണ്ടന്‍മേട് ഐഎംഎസ് ട്രൈബല്‍ നഗര്‍ നിവാസികളുടെ ജീവിതം ദുരിതത്തില്‍
വണ്ടന്‍മേട് ഐഎംഎസ് ട്രൈബല്‍ നഗര്‍ നിവാസികളുടെ ജീവിതം ദുരിതത്തില്‍
ഇടുക്കി: വണ്ടന്‍മേട് ഐഎംഎസ് ട്രൈബല്‍ നഗര്‍ നിവാസികളുടെ ജീവിതം ദുരിതത്തില്‍. വീടുകള്‍ പലതും ചോര്‍ന്നോലിക്കുകയും കുടിവെള്ളവുമില്ലാത്ത അവസ്ഥയില്‍ ദുരിതമനുഭവിക്കുകയാണ് ഇവര്‍. വണ്ടന്‍മേട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഐഎംഎസ് ട്രൈബല്‍ കോളനിയില്‍ വീടുകള്‍ പലതും ചോര്‍ന്നൊലിച്ച് കമ്പികള്‍ ദ്രവിച്ച് താഴെ വീഴുന്ന അവസ്ഥയിലാണ്. മഴ കനത്തതോടെ വീടിനുള്ളില്‍ വെള്ളം തളം കെട്ടി നില്‍ക്കുകയാണ്. കുടിവെള്ളം വില കൊടുത്താണ് പലരും വാങ്ങുന്നത്. പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ കുളമുണ്ടെങ്കിലും കുടിക്കാന്‍ കഴിയാതെ ചെളി നിറഞ്ഞിരിക്കുകയാണ്. കുഴല്‍ കിണറില്‍ നിന്ന് ലഭിക്കുന്ന വെള്ളം പകുതി കുടുംബങ്ങള്‍ക്ക് പോലും തികയാത്ത അവസ്ഥയാണ്. നഗറില്‍ വീടും സ്ഥലവുമില്ലാത്ത നിരവധി പേരുണ്ടെന്നും ഊര് മൂപ്പന്‍ പറഞ്ഞു. രണ്ട് കുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന വീടുകളും ഇവിടെയുണ്ട്. ഉദ്യോഗസ്ഥര്‍ പലരും വന്ന് പോകാറുണ്ടെങ്കിലും പരിഹാരം ഉണ്ടാകുന്നില്ലെന്നും ഈ പ്രതിസന്ധികള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് നിവാസികളുടെ ആവശ്യം.
What's Your Reaction?

