കുടിവെള്ളമില്ലാതെ നടു അണക്കര നഗര്‍ നിവാസികള്‍
കുടിവെള്ളമില്ലാതെ നടു അണക്കര നഗര്‍ നിവാസികള്‍

ഇടുക്കി: മഴക്കാലത്തും കുടിവെള്ളം കിട്ടാതെ നടു അണക്കര നഗര്‍ നിവാസികള്‍ ദുരിതത്തില്‍. ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് ദുരിതത്തില്‍ കഴിയുന്നത്. വീടുകള്‍ പലതും ചോര്‍ന്നോലിക്കുന്ന അവസ്ഥയിലാണ്. പഞ്ചായത്തില്‍ പല തവണ പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടാകുന്നില്ലായെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിലവില്‍ ഇവിടെ പഞ്ചായത്തിന്റെ കുഴല്‍ കിണറുണ്ടെങ്കിലും വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോര്‍ ഇല്ല. സോളാര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും പ്രവര്‍ത്തനരഹിതമാണ്. മഴക്കാലത്ത് വൈദ്യുതി മുടങ്ങുന്നതോടെ ഇവിടം പൂര്‍ണമായി ഇരുട്ടിലാകുന്നു. ദുരിതത്തിന് അടിയന്തര പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






