മൂന്നാറില്‍ രണ്ടിടങ്ങളില്‍ മോഷണം : 4 ലക്ഷം രൂപ മോഷണം പോയി
മൂന്നാറില്‍ രണ്ടിടങ്ങളില്‍ മോഷണം : 4 ലക്ഷം രൂപ മോഷണം പോയി
ഇടുക്കി: മൂന്നാറില്‍ മോഷണം തുടര്‍ സംഭവമാകുന്നു. അരുവിക്കാട് എസ്റ്റേറ്റ് സെന്റര്‍ ഡിവിഷന്‍ മാരിയമ്മന്‍ ക്ഷേത്രത്തിലും എക്കോ പോയിന്റിലെ വഴിയോര വില്‍പ്പന ശാലയിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു വഴിയോരവില്‍പ്പന ശാലയില്‍ നിന്ന് പണവും കടയിലുണ്ടായിരുന്ന സാധന സാമഗ്രികളും മോഷണം പോയി.
ഒരിടവേളക്ക് ശേഷമാണ് മൂന്നാര്‍ മേഖലയില്‍ വീണ്ടും മോഷണ സംഭവങ്ങള്‍ ഉണ്ടാകുന്നത്. ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും ഭണ്ഡാരം തകര്‍ത്ത് പണവും പഴയ നാണയങ്ങളും അടക്കം നാല് ലക്ഷം രൂപയുടെ മോഷണം ക്ഷേത്രത്തില്‍ നടന്നതായാണ് ഭാരവാഹികള്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ ദേവികുളം പൊലീസില്‍ പരാതി നല്‍കി. മൂന്നാര്‍ എക്കോ പോയിന്റിലെ ശേഖര്‍ എന്ന വ്യക്തിയുടെ വഴിയോര വില്‍പ്പന ശാലയില്‍ നിന്ന് പണം കവര്‍ന്നു. നാളുകള്‍ക്ക് മുമ്പ് തോട്ടം മേഖലയിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും വഴിയോര വില്‍പ്പന ശാലകളിലും മോഷണം വര്‍ധിച്ചിരുന്നു. പൊലീസ് ജാഗ്രത കടുപ്പിച്ചതോടെ മോഷണ സംഭവങ്ങള്‍ കുറഞ്ഞിരുന്നു.
What's Your Reaction?

