കാമാക്ഷി അന്നപൂര്‍ണേശ്വരി ഗുരുകുല ആചാര്യന്റെ സമാധിദിനം ആചരിച്ചു
കാമാക്ഷി അന്നപൂര്‍ണേശ്വരി ഗുരുകുല ആചാര്യന്റെ സമാധിദിനം ആചരിച്ചു

ഇടുക്കി: കാമാക്ഷി അന്നപൂര്‍ണേശ്വരി ഗുരുകുല ആചാര്യന്‍ ബ്രഹ്‌മശ്രീ കുമാര തന്ത്രികളുടെ മൂന്നാമത് സമാധിദിനം ആചരിച്ചു. ഗുരുകുലം തന്ത്രി സുരേഷ് ശ്രീധരന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന അനുസ്മരണയോഗം ശിവഗിരി മഠം ഗുരുപ്രകാശം സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. മലനാട് എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷനായി. ഇടുക്കി എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി. രാജന്‍, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, ഗുരുകുലം പ്രസിഡന്റ് ഷാജന്‍ ശാന്തികള്‍, സെക്രട്ടറി സോജു ശാന്തികള്‍, ജോയിന്റ് സെക്രട്ടറി പ്രദീഷ് മാധവന്‍, കുമാരന്‍ തന്ത്രികളുടെ പത്‌നി ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






