കട്ടപ്പന ഗവ. കോളേജില്‍ വിജ്ഞാന കേരളം ക്യാമ്പയിന്‍ നടത്തി
കട്ടപ്പന ഗവ. കോളേജില്‍ വിജ്ഞാന കേരളം ക്യാമ്പയിന്‍ നടത്തി

ഇടുക്കി: കട്ടപ്പന ഗവ. കോളേജില്‍ വിജ്ഞാന കേരളം ക്യാമ്പയിന്‍ നടന്നു. വിജ്ഞാന കേരളം അഡൈ്വസര്‍ ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ തൊഴില്‍ദാതാക്കളെയും തൊഴിലന്വേഷകരെയും ഏകോപിപ്പിച്ച് പുതിയൊരു തൊഴില്‍ വിപ്ലവത്തിന് തുടക്കമിടുകയാണ് 'വിജ്ഞാന കേരളം' ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ശൃംഖലകളില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ അന്വേഷകര്‍ക്ക് മതിയായ പരിശീലനം നല്‍കുക, തൊഴില്‍ മേളകള്‍ സംഘടിപ്പിച്ച് തൊഴില്‍ ദാതാക്കളുമായി ബന്ധിപ്പിക്കുക, പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, യുവാക്കള്‍ക്ക് അവരുടെ കരിയറില്‍ ഉയര്‍ച്ച നേടാന്‍ സഹായിക്കുക, പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ തൊഴില്‍ മേളകളും പരിശീലന കോഴ്സുകളും സംഘടിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ജില്ലാ, ബ്ലോക്ക്, നഗരസഭ തലങ്ങളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകളും ജോബ് സ്റ്റേഷനുകളും ആരംഭിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ കണ്ണന്‍ വി അധ്യക്ഷനായി. എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ പ്രൊഫ. ഡോ.സിനോ ജോസ്, പ്രൊഫ. ഡോ. എ.എസ്. സുമേഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






