ഒരു സൈനികന്റെ ആത്മസംഘര്‍ഷം: ശ്രദ്ധ നേടി 'വീണ്ടും ജവാന്‍'
ഒരു സൈനികന്റെ ആത്മസംഘര്‍ഷം: ശ്രദ്ധ നേടി 'വീണ്ടും ജവാന്‍'
ഇടുക്കി: സേവനത്തില്‍നിന്ന് വിരമിച്ച് നാട്ടിലെത്തുന്ന സൈനികന്റെ ആത്മസംഘര്‍ഷത്തിന്റെ കഥ പറയുന്ന 'വീണ്ടും ജവാന്‍' ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. സൈനികനായ സിബിന്‍ കെ ജോര്‍ജ് രചനയും നിര്‍മാണവും ചപ്പാത്ത് സ്വദേശി ഷിനോ ജോയി സംവിധാനവും ചെയ്തിരിക്കുന്നു. സിബിന്‍ തന്നെയാണ് പ്രധാന കഥാപാത്രമായ സൈനികനെ അവതരിപ്പിച്ചിരിക്കുന്നത്. വിരമിച്ച് നാട്ടിലെത്തുന്ന സൈനികനോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവമാണ് ചിത്രം പറയുന്നത്. സ്വന്തം വീട്ടില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ വരുന്നതും സൈനികന്റെ മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്. ചപ്പാത്തിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം. ഛായാഗ്രഹണം: സോജി ആന്‍, ഷാജി പി പി, എഡിറ്റിങ്: അനൂപ്. സിബിനുപുറമേ പി ജെ ജോസഫ്, അനീഷ് പി ജോണ്‍, സി ജെ ജോണ്‍സണ്‍, ഷാജി പി ജോസഫ്, വിപിന്‍ രാജന്‍, ഫെബിന്‍ റെജി, പ്രശാന്ത് കുമാര്‍ വി ജെ, ഷിനോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
What's Your Reaction?