മൂന്നാറിലെ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണം: പ്രൈമറി റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചു
മൂന്നാറിലെ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണം: പ്രൈമറി റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചു
ഇടുക്കി: മൂന്നാര്‍ മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി പ്രൈമറി റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചു. മൂന്നാര്‍ റേഞ്ച് പരിധിയില്‍ 42 പിആര്‍ടികളും 400 അംഗങ്ങളുമാണുള്ളത്. ഓരോ പ്രദേശത്തും വന്യജീവികളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വനംവകുപ്പിനെ അറിയിക്കുന്നതടക്കമുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് സന്നദ്ധ പ്രാഥമിക പ്രതികരണ സേനയിലൂടെ വനംവകുപ്പ് ലക്ഷ്യമിടുന്നത്. ആര്‍ആര്‍ടി സംഘത്തിനൊപ്പം പിആര്‍ടികള്‍ കൂടി കാര്യക്ഷമമായാല്‍ മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ കുറവ് വരുത്താനാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.
What's Your Reaction?

