മാട്ടുക്കട്ടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് മാട്ടുക്കട്ട സ്വദേശിക്ക് പരിക്ക്
മാട്ടുക്കട്ടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് മാട്ടുക്കട്ട സ്വദേശിക്ക് പരിക്ക്
ഇടുക്കി: മാട്ടുക്കട്ട ടൗണില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് അപകടം. വളകോട് ഭാഗത്തുനിന്ന് കട്ടപ്പനയ്ക്ക് പോകുകയായിരുന്ന കാറില്‍ മാട്ടുക്കട്ട സ്വദേശിയുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കും കാറിന്റെ മുന്‍ഭാഗവും പൂര്‍ണമായി തകര്‍ന്നു. ബൈക്ക് യാത്രികന്‍ ശ്രദ്ധിക്കാതെ റോഡ് മുറിച്ചുകടന്നതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മലയോര ഹൈവേയുടെ ഇരുഭാഗത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ വാഹനങ്ങള്‍ക്ക് യഥാസമയം കടന്നുപോകാന്‍ സാധിക്കാതെ വരുന്നുണ്ട്. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിര്‍മാണം പൂര്‍ത്തിയായ മേഖലകളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാറുകാര്‍ നടപടി സ്വീകരിക്കണമെന്നും അനധികൃത പാര്‍ക്കിങ്ങിനെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?

