കാഞ്ചിയാര്‍ കക്കാട്ടുകടയില്‍ മലയോര ഹൈവേയുടെ വശം ഇടിഞ്ഞു
കാഞ്ചിയാര്‍ കക്കാട്ടുകടയില്‍ മലയോര ഹൈവേയുടെ വശം ഇടിഞ്ഞു

ഇടുക്കി: മലയോര ഹൈവേയില്‍ കാഞ്ചിയാര്‍ കക്കാട്ടുകടക്കുസമീപം റോഡിന്റെ വശം ഇടിഞ്ഞ് അപകടാവസ്ഥയിലായി. കക്കാട്ടുകടയില്‍നിന്ന് അഞ്ചുരുളിലേക്ക് തിരിയുന്ന ഭാഗമാണ് ഇടിഞ്ഞത്. ഇവിടെ സംരക്ഷണഭിത്തി നിര്‍മിക്കാത്തതാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിലവില്‍ നാട്ടുകാര്‍ റിബണ്‍ വലിച്ചുകെട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹൈവേ നിര്‍മാണം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. കക്കാട്ടുകടയില്‍ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ ഒരുവശത്തെ മണ്ണ് എടുത്തുമാറ്റിയിരുന്നു. എന്നാല്‍ ചില തര്‍ക്കങ്ങളും മറ്റ് സാങ്കേതിക തടസങ്ങളും മൂലം കരാറുകാരന്‍ ഭിത്തി നിര്‍മിക്കാതെ മടങ്ങി. കനത്ത മഴ പെയ്തതോടെ ഇവിടെ മണ്ണിടിച്ചിലുണ്ടായി. നിലവില്‍ ഇവിടെ അപകടഭീഷണിയുണ്ട്. കഴിഞ്ഞദിവസത്തെ ശക്തമായ മഴയില്‍ റോഡ് വശത്തെ മിനി ഹൈമാസ്റ്റ് ലൈറ്റ് നിലംപൊത്തിയിരുന്നു.
വാഹനങ്ങള്‍ ഈവശം ചേര്‍ന്ന് പോകുന്നത് അപകടത്തിനുകാരണമാകും. അഞ്ചുരുളിലേക്ക് വാഹനങ്ങള്‍ തിരിയുന്ന ഭാഗത്താണ് ഭീഷണിയുള്ളത്. പലതവണ നാട്ടുകാര്‍ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഉണ്ടായില്ല.
What's Your Reaction?






