ജയിച്ചാലും തോറ്റാലും 30 ദിവസത്തിനുള്ളില്‍ റോഡ് ഗതാഗതയോഗ്യമാക്കും: വാക്ക് പാലിച്ച് ഉടുമ്പന്‍ചോല പഞ്ചായത്തംഗം സാന്റോച്ചന്‍ കൊച്ചുപുരയ്ക്കല്‍

ജയിച്ചാലും തോറ്റാലും 30 ദിവസത്തിനുള്ളില്‍ റോഡ് ഗതാഗതയോഗ്യമാക്കും: വാക്ക് പാലിച്ച് ഉടുമ്പന്‍ചോല പഞ്ചായത്തംഗം സാന്റോച്ചന്‍ കൊച്ചുപുരയ്ക്കല്‍

Jan 13, 2026 - 16:12
 0
ജയിച്ചാലും തോറ്റാലും 30 ദിവസത്തിനുള്ളില്‍ റോഡ് ഗതാഗതയോഗ്യമാക്കും: വാക്ക് പാലിച്ച് ഉടുമ്പന്‍ചോല പഞ്ചായത്തംഗം സാന്റോച്ചന്‍ കൊച്ചുപുരയ്ക്കല്‍
This is the title of the web page

ഇടുക്കി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും 30 ദിവസത്തിനുള്ളില്‍ റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് പ്രദേശവാസികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ഉടുമ്പന്‍ചോല പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ സാന്റോച്ചന്‍ കൊച്ചുപുരയ്ക്കല്‍. തെരഞ്ഞെടുപ്പ് സമയത്താണ്  കുഴിത്തൊഴു -പള്ളിക്കുന്ന് റോഡിന്റെ ശോച്യാവസ്ഥ നാട്ടുകാര്‍ ശ്രദ്ധയില്‍പെടുത്തിയത്. 30 ദിവസം പിന്നിടുന്നതിന് മുമ്പേ സ്വന്തം ചിലവില്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ന്ന് കിടന്ന 100 മീറ്റര്‍ ദൂരം ഗതാഗത യോഗ്യമാക്കി. മാര്‍ച്ച് മാസത്തിന് മുമ്പ് തൊഴിലുറപ്പില്‍പെടുത്തി റോഡിന്റെ തകര്‍ന്ന് കിടക്കുന്ന 100 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി പരിപാലനക്കുറവ് മൂലം കുഴികള്‍ നിറഞ്ഞും മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്ന ഈ റോഡിലൂടെ യാത്ര ചെയ്യുന്നത് വലിയ വെല്ലുവിളിയായിരുന്നു.  വയോധികരും വിദ്യാര്‍ഥികളും രോഗികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പൂര്‍ണമായും തകര്‍ന്ന ഏകദേശം 100 മീറ്റര്‍ ദൂരമാണ് അടിയന്തിരമായി പുനരുദ്ധരിച്ചത്. യന്ത്രസഹായത്തോടെ മണ്ണ് നിറച്ച് നിരപ്പാക്കി താല്‍ക്കാലികമായി ശക്തിപ്പെടുത്തിയതോടെ ഇരുചക്രവാഹനങ്ങളും കാറുകളും ഉള്‍പ്പെടെ സാധാരണ ഗതാഗതം പുനസ്ഥാപിക്കാനായി. ഏകദേശം 50 ഓളം കുടുംബങ്ങള്‍ താലൂക്ക് ആസ്ഥാനത്തേക്കും ചെമ്മണ്ണാറിലേക്കും ഉടുമ്പന്‍ചോലയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിനായി ആശ്രയിക്കുന്ന പ്രധാന വഴിയാണിത്. റോഡ് തുറന്നതോടെ ദിവസേനയുള്ള യാത്രാസമയം കുറയുകയും അടിയന്തരാവശ്യങ്ങള്‍ക്ക് വേഗത്തില്‍ എത്തിച്ചേരാനും സാധിച്ചതായി നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികള്‍ മെമ്പറുടെ ഇടപെടലിനെ അഭിനന്ദിച്ചുകൊണ്ട് നന്ദി രേഖപ്പെടുത്തി. പഞ്ചായത്ത് ഭരണസമിതിയുടെയും തൊഴിലുറപ്പ് പ്രവര്‍ത്തകരുടെയും സഹകരണത്തോടെ സുസ്ഥിരമായ രീതിയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ഒതുക്കാതെ സമയബന്ധിതമായി നടപ്പാക്കുന്ന ജനപ്രതിനിധിത്വമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് തെളിയിക്കുന്നതാണ് ഈ നടപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow