കേരളത്തില്‍ സാധാരണക്കാര്‍ ഭിക്ഷയെടുക്കേണ്ട സ്ഥിതി: രമേശ് ചെന്നിത്തല
കേരളത്തില്‍ സാധാരണക്കാര്‍ ഭിക്ഷയെടുക്കേണ്ട സ്ഥിതി: രമേശ് ചെന്നിത്തല

ഇടുക്കി : ജനജീവിതം സര്‍ക്കാര്‍ ദുസഹമാക്കിയതേടെ സംസ്ഥാനത്തെ സാധാരണക്കാര്‍ ഭിക്ഷ തേടേണ്ട സ്ഥിതിയാണെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നു. ജനങ്ങളെ കാണാനോ സംസാരിക്കാനോ മുഖ്യമന്ത്രിക്ക് സമയമില്ല. നവകേരള സദസ് വെറും തട്ടിപ്പ് മാത്രമാണെന്നും എല്ലാകാര്യത്തിലും മുഖ്യമന്ത്രി രാഷ്ട്രീയം മാത്രമാണ് കാണുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ ക്രമക്കേട് മാത്രമല്ല, ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പുളിയന്‍മലയില്‍ പറഞ്ഞു.
What's Your Reaction?






