കട്ടപ്പനയില്‍ തണലിടം പദ്ധതി നിര്‍മാണം തുടങ്ങി: മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് ജോയി വെട്ടിക്കുഴി
കട്ടപ്പനയില്‍ തണലിടം പദ്ധതി നിര്‍മാണം തുടങ്ങി: മാര്‍ച്ച് 31ന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ജോയി വെട്ടിക്കുഴി
ഇടുക്കി: കട്ടപ്പനയുടെ സ്വപ്ന പദ്ധതിയായ തണലിടത്തിന്റെ നിര്‍മാണം തുടങ്ങി.
മാര്‍ച്ച് 31ന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. പള്ളിക്കവല - ടൗണ്‍ഹാള്‍ ബൈപ്പാസ് റോഡിലാണ് തണലിടം എന്ന പേരില്‍ വിശ്രമ കേന്ദ്രം നിര്‍മിക്കുന്നത്. റോഡിനിരുവശത്തും നില്‍ക്കുന്ന മരങ്ങളെല്ലാം സംരക്ഷിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ ബജറ്റില്‍ 15 ലക്ഷം രൂപാ റോഡിന് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ അനുവദിച്ചിരുന്നു. പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ അമൃത് 2.0 പദ്ധതിയിലുള്‍പെടുത്തി 37 ലക്ഷം രൂപയും അനുവദിച്ചു. സുഹൃത്തുകള്‍ക്കൊപ്പം ചിലവഴിക്കാനും കുടുംബവുമായി ഉല്ലസിക്കാനും ഇനി തണലിടം പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാധിക്കും. മരങ്ങള്‍ നശിപ്പിക്കാതെ കല്ല് കെട്ടി സംരക്ഷിച്ച് ചാരുബെഞ്ചുകള്‍, പൂച്ചെടികള്‍, സോളാര്‍ലൈറ്റ് , ക്യാമറ, കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങള്‍,
ഫ്രീ വൈഫൈ, എക്‌സര്‍സെയ്‌സ് മിഷന്‍, കഫറ്റേരിയ എന്നിവയാണ് തണലിടത്തില്‍ വരുന്നത്.
What's Your Reaction?