അടിമാലി സബ് ജില്ലാ കലോത്സവം 25ന് പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂളില്‍
അടിമാലി സബ് ജില്ലാ കലോത്സവം 25ന് പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂളില്‍

ഇടുക്കി: അടിമാലി സബ് ജില്ലാ കലോത്സവം 25ന് പാറത്തോട് സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സംഘാടകസമിതി യോഗവും ലോഗോ പ്രകാശനവും കലോത്സവ ചീഫ് കോ- ഓര്‍ഡിനേറ്റര്‍ എന്‍ വി ബേബി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ ലോഗോ ഏറ്റുവാങ്ങി. 25, 27, 28, 29 തീയതികളില്‍ 67 സ്‌കൂളുകളില്‍ നിന്നായി 3000 വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം സി കെ പ്രസാദ് അധ്യക്ഷനായി. കലോത്സവ ലോഗോ തയ്യാറാക്കിയ പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ലിബിന റോസനെയും കലോത്സവത്തിന് പേര് നിര്‍ദേശിച്ച അധ്യാപകന്‍ കെ ജെ തോമസിനെയും യോഗത്തില്‍ അനുമോദിച്ചു. ബിജു വള്ളോംപുരയിടം, ഹെഡ്മാസ്റ്റര്‍ ബിനോയ് ജോസഫ്, പാറത്തോട് എസ്‌സിബി പ്രസിഡന്റ് എം എന്‍ വിജയന്‍, മഹേഷ് മോഹനന്‍, സണ്ണി മുണ്ടയ്ക്കാട്ട്, ഷാജന്‍ തോമസ്, ബാബു ജെയിംസ്, മനോജ് അഗസ്റ്റിന്‍, ബിനു ജോസഫ്, സജി തോമസ്, ജിലു തോമസ്, എം ബി മാണി, സുരേന്ദ്രന്‍ വാലുപറമ്പില്‍, സിനി ജേക്കബ്, ഐശ്വര്യ ടോം, സോഫിയ പി ഡി, ജോസ് തുടങ്ങി കലാസാംസ്‌കാരിക രംഗത്ത് നിന്നുള്ളവരും പങ്കെടുത്തു.
What's Your Reaction?






