കുമളി പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ എല്‍ഡിഎഫും സിപിഐഎമ്മും തിരിമറി നടത്തുന്നതായി കോണ്‍ഗ്രസ്
കുമളി പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ എല്‍ഡിഎഫും സിപിഐഎമ്മും തിരിമറി നടത്തുന്നതായി കോണ്‍ഗ്രസ്

ഇടുക്കി: കുമളി പഞ്ചായത്തിലെ വോട്ടര്‍പട്ടികയില്‍ എല്‍ഡിഎഫും സിപിഐഎമ്മും തിരിമറി നടത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡന്റ്് റോബിന്‍ കാരക്കാട്ട്. ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്തരം ശ്രമം നടത്തുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും റോബിന്‍ പറഞ്ഞു. പഞ്ചായത്തിലെ തന്നെ ഒരു വാര്‍ഡിലേക്ക് മറ്റ് വാര്‍ഡുകളിിലുള്ളവരെ തിരുകി കയറ്റാനാണ് ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇതേ രീതിയില്‍ 4500ലധികം പേരുകള്‍ ചേര്‍ക്കാനായി ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തിരിമറി നടക്കുന്നതായി തെളിവ് സഹിതം കലക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2600 പേരുകള്‍ മാത്രമാണ് കൃത്യമായ രേഖകള്‍ സഹിതം വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ സാധിച്ചത്. ഇത്തവണയും വോട്ടര്‍ പട്ടികയില്‍ കൃത്രിമമായി പേര് ചേര്‍ക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമമെന്നും റോബിന്‍ കാരക്കാട്ട് പറഞ്ഞു.
What's Your Reaction?






