ഈറ്റ വെട്ടാന്‍പോയ വൃദ്ധന്‍ വനത്തില്‍ മരിച്ചനിലയില്‍
ഈറ്റ വെട്ടാന്‍പോയ വൃദ്ധന്‍ വനത്തില്‍ മരിച്ചനിലയില്‍

ഇടുക്കി: ഈറ്റ വെട്ടാന്‍ പോയ വൃദ്ധനെ വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണന്‍ദേവന്‍ കമ്പനി പള്ളിവാസല്‍ എസ്റ്റേറ്റ് ആറ്റുകാട് ഡിവിഷനില്‍ താമസിക്കുന്ന പരമശിവമാ(63) ണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് കാട്ടിലേക്ക് പോയത്. തിരികെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മരിച്ചനിലയില്‍ കണ്ടത്. മരത്തില്‍നിന്ന് വീണതാകാമെന്നാണ് പ്രാഥമികനിഗമനം. മൂന്നാര്‍ പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






