ആനച്ചാല്‍ ആമക്കണ്ടം മേരിലാന്റ് റോഡില്‍ യാത്രാക്ലേശം രൂക്ഷം
ആനച്ചാല്‍ ആമക്കണ്ടം മേരിലാന്റ് റോഡില്‍ യാത്രാക്ലേശം രൂക്ഷം

ഇടുക്കി: യാത്രാ ക്ലേശം രൂക്ഷമായി ആനച്ചാല്‍ ആമക്കണ്ടം മേരിലാന്റ് റോഡ്. നിര്‍മാണ ജോലികളുടെ അഭാവത്താല്‍ കാല്‍നടയാത്ര പോലും ദുസഹമാണ് ഈ റോഡിലൂടെ. മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആനച്ചാല്‍ ടൗണിലെത്താനുള്ള ഏക ആശ്രയമാണ് ഈ റോഡ്. സ്‌കൂള്‍ ബസുകളടക്കം ഈ റോഡിലൂടെ കടന്നു പോകുന്നുണ്ട്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും, ഓട്ടോറിക്ഷകള്‍ക്കും ചെറുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതും നിത്യസംഭവമാണ്. ഇതുമൂലം ഓട്ടോ ടാക്സി വാഹനങ്ങള്‍ ഈ മേഖലയിലേക്ക് കടന്നുവരാന്‍ മടിക്കുന്നു. അറ്റകുറ്റപ്പണികളുടെ അഭാവമാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നാളുകള്‍ക്ക് മുമ്പ് ചില നിര്‍മാണ ജോലികള്‍ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിലച്ചു. റോഡിന് ശാപമോക്ഷമുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






