സംസ്ഥാനത്ത് പുതിയ ആര്‍ആര്‍ടി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍ : എകെ ശശീന്ദ്രന്‍
സംസ്ഥാനത്ത് പുതിയ ആര്‍ആര്‍ടി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍ : എകെ ശശീന്ദ്രന്‍

ഇടുക്കി: കാന്തല്ലൂരിലെ ജലവാസമേഖലയിലടക്കം സംസ്ഥാനത്ത് കാട്ടാനശല്യം വര്‍ധിച്ച സാഹചര്യത്തില്‍ പുതിയതായി ആര്‍ആര്‍ടി ടീമിനെ അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഇക്കാര്യം ധനവകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വനംവകുപ്പിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചും ആര്‍ ആര്‍ടികള്‍ സ്ഥാപിച്ചും പ്രശ്നം പരിഹരിക്കാന്‍ കഴിയും. കഴിഞ്ഞ രണ്ട് മാസത്തെ കണക്ക് പരിശോധിച്ചാല്‍ വന്യജീവിയാക്രമണത്തില്‍ നേരിയകുറവ് സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി മൂന്നാറില്‍ വ്യക്തമാക്കി.
What's Your Reaction?






