അടിമാലി കൂമ്പന്‍പാറയിലെ പാര്‍ക്ക് നിര്‍മാണം ഉടന്‍: പഞ്ചായത്ത്
അടിമാലി കൂമ്പന്‍പാറയിലെ പാര്‍ക്ക് നിര്‍മാണം ഉടന്‍: പഞ്ചായത്ത്
ഇടുക്കി: കൂമ്പന്‍പാറയിലെ പാര്‍ക്ക് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് അടിമാലി പഞ്ചായത്ത് ഭരണസമിതി. ഇതിനാവശ്യമായ തുക ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചാരകുത്ത് വെള്ളച്ചാട്ടത്തിനും ഗുഹയ്ക്കുമിടയിലായി ഒരേക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. ഒഴിവുസമയങ്ങള്‍ ചെലവഴിക്കാനും മാനസികോല്ലാസത്തിനുമായി അടിമാലി കേന്ദ്രീകരിച്ച് പാര്‍ക്ക് വേണമെന്ന ആവശ്യം ഏറെ നാളുകളായി നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ക്ക് നിര്‍മിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. പ്രദേശത്തെ പ്രകൃതി നിര്‍മിത ഗുഹയും വെള്ളച്ചാട്ടവും പദ്ധതിയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഭരണസമിതിയുടെ പ്രതീക്ഷ.
What's Your Reaction?

