ചൊക്രമുടി കൈയേറ്റം സിറ്റിങ് ജഡ്ജി അന്വേഷിക്കണം: കെപിഎംഎസ്
ചൊക്രമുടി കൈയേറ്റം സിറ്റിങ് ജഡ്ജി അന്വേഷിക്കണം: കെപിഎംഎസ്

ഇടുക്കി: ചൊക്രമുടി കൈയേറ്റം സിറ്റിങ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം കെ കെ രാജന്‍. ഉദ്യോഗസ്ഥ രാഷ്ട്രീയ ജനപ്രതിനിധികളുടെ അറിവോടെയാണ് കൈയേറ്റം നടത്തി വ്യാജ രേഖകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സിറ്റിങ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കണം. കൈയേറ്റം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചാല്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






