അഞ്ചുരുളിയില്‍ സഞ്ചാരികളുടെ തിരക്കേറുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കണമെന്നാവശ്യം ശക്തം
അഞ്ചുരുളിയില്‍ സഞ്ചാരികളുടെ തിരക്കേറുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കണമെന്നാവശ്യം ശക്തം

ഇടുക്കി: ഓണാവധി ആഘോഷിക്കാന്‍ അഞ്ചുരുളിയില്‍ സഞ്ചാരികളുടെ തിരക്ക്. ഇതോടെ അഞ്ചുരുളിയെ ആശ്രയിച്ച് കഴിയുന്ന കച്ചവട മേഖലയും പുത്തന്‍ ഉണര്‍വിലാണ്. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ കുറവ് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. തുരങ്കമുഖത്തേക്കുള്ള പാതകള്‍ തകര്‍ന്നുകിടക്കുന്നത് സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന സംരക്ഷണ വേലികളുടെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോയ നിലയിലാണ്. മഴക്കാലമായതോടെ ടണലിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആളുകള്‍ യാതൊരുവിധ സുരക്ഷയും പാലിക്കാതെ ഇവിടേയ്ക്കിറങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. അഞ്ചുരുളി നേരിടുന്ന പ്രധാന വെല്ലുവിളി ഗൂഗിള്‍ മാപ്പിലെ തെറ്റായ സമയ ക്രമീകരണമാണ്. പലരും ഗൂഗിള്‍ മാപ്പ് നോക്കിയാണ് മേഖലയിലേക്ക് എത്തുന്നത്. മാപ്പില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ പ്രവേശനമില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അഞ്ചുരുളിയില്‍ പ്രത്യേക സമയ ക്രമീകരണങ്ങള്‍ ഇല്ല എന്നതാണ് വസ്തുത. സൂര്യാസ്തമയസമയത്തടക്കം നിരവധിയായ സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തരമായി സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണമെന്ന ആവശ്യമാണ് പ്രദേശവാസികളും ഉയര്‍ത്തുന്നത്. അതേസമയം സുരക്ഷ ക്രമീകരണങ്ങളും വാച്ച് മാന്റെ സേവനവും സജ്ജമാക്കുന്നതിന് വേണ്ട നടപടികളിലേക്ക് നീങ്ങിയെന്നും, ടെന്‍ഡര്‍ ഏറ്റെടുക്കുന്ന മുറയ്ക്ക് ഉടനടി വിഷയത്തില്‍ പരിഹാരം ഉണ്ടാകുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
What's Your Reaction?






