മൂന്നാര്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പിടിയില്‍
മൂന്നാര്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പിടിയില്‍

ഇടുക്കി: മൂന്നാര്‍ ന്യൂനഗര്‍ ശക്തി വിനായക ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. മൂന്നാര്‍ കുണ്ടള സാന്‍ഡോസ് കോളനി സ്വദേശി ഗൗതം (20) ആണ് പിടിയിലായത്. ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ന്യൂ നഗറിലെ ഹോം സ്റ്റേയിലെ ജീവനക്കാരനാണ് ഗൗതം. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാവ് വാതില്‍ തകര്‍ത്തശേഷം കാണിക്കവഞ്ചി കൈക്കലാക്കി കടന്നു കളയുകയായിരുന്നു. ക്ഷേത്രോത്സവത്തിനായി നീക്കിവച്ച 10000 ത്തിലധികം രൂപയാണ് നഷ്ടപ്പെട്ടത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ ഭണ്ഡാരത്തിലെ ചില്ലറത്തുട്ടുകള്‍ കണ്ടെടുത്തു. ബാക്കിയുള്ള തുക ചെലവാക്കിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എംജി നഗറിന് സമീപത്തുള്ള പൊന്തക്കാട്ടിലെ കുടിവെള്ള സ്രോതസില്‍ നിന്നും കാണിക്കവഞ്ചി കണ്ടെടുത്തു. മൂന്നാര്‍ സിഐ രാജന്‍ കെ അരമനയുടെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ എസ്‌ഐ അജീഷ് കെ ജോണ്‍, എസ്‌ഐ സുരേഷ് കെ ആര്‍, ധോണി ചാക്കോ, ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






