ഉല്‍പാദനക്കുറവ്: വാനിലക്കൃഷിയും ഹൈറേഞ്ചില്‍നിന്ന് പടിയിറങ്ങുന്നു
ഉല്‍പാദനക്കുറവ്: വാനിലക്കൃഷിയും ഹൈറേഞ്ചില്‍നിന്ന് പടിയിറങ്ങുന്നു

ഇടുക്കി: ഉല്‍പാദനക്കുറവിനെ തുടര്‍ന്ന് വാനിലക്കൃഷിയേയും കൈവിട്ട് കര്‍ഷകര്‍. നാമമാത്ര കര്‍ഷകരാണ് ഹൈറേഞ്ചില്‍ വാനില കൃഷി ചെയ്യുന്നത്. ഉണങ്ങിയ വാനില ബീന്‍സിന് കിലോഗ്രാമിന് 5000 രൂപയാണ് വില. പച്ചബീന്‍സിന് 500 രൂപയിലേറെ വിലയുണ്ട്. ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെയാണ് സീസണ്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈറേഞ്ചില്‍ വന്‍തോതില്‍ വാനില കൃഷി ചെയ്തിരുന്നു. വില വര്‍ധനയാണ് കര്‍ഷകരെ കൃഷിയിലേക്ക് ആകര്‍ഷിച്ചത്. പലരും മറ്റ് കൃഷികള്‍ ഉപേക്ഷിച്ച് വാനില വന്‍തോതില്‍ നട്ടുപിടിപ്പിച്ചു. പിന്നീട് വില കൂപ്പുകുത്തിയതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. പ്രൗഡി മങ്ങിയ വാനിലക്കൃഷി മലയോര മേഖലയില്‍നിന്ന് പടിയിറങ്ങി.
What's Your Reaction?






