പോബ്‌സ് എസ്റ്റേറ്റ് ലയങ്ങളില്‍ കുടിവെള്ളമില്ല: പ്രതിഷേധവുമായി തൊഴിലാളികള്‍
പോബ്‌സ് എസ്റ്റേറ്റ് ലയങ്ങളില്‍ കുടിവെള്ളമില്ല: പ്രതിഷേധവുമായി തൊഴിലാളികള്‍

ഇടുക്കി: പോബ്‌സ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് പത്ത് ദിവസമായി ജല അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. ഇവര്‍ക്ക് 5 മാസമായി വേതനം ലഭിക്കാത്തതിനാല്‍ കറന്റ് ബില്‍ അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ കെഎസ്ഇബി ഫ്യൂസ് ഊരി. തുടര്‍ന്നാണ് ജല വിതരണം നിലച്ചത്. എസ്റ്റേറ്റില്‍ ജോലിയും വേതനവും ഇല്ലാത്തതിനാല്‍ തൊഴിലാളികള്‍ മറ്റുജോലികള്‍ ചെയ്താണ് നിത്യചെലവിനുള്ള വരുമാനം കണ്ടെത്തുന്നത്. ജല അതോറിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന പമ്പ് ഓപ്പറേറ്ററുടെ അനാസ്ഥയാണ് കൃത്യമായി കുടിവെള്ളം ലഭിക്കാത്തതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടിയന്തരമായി കുടിവെള്ള ക്ഷാമം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ ജല അതോറിറ്റിയും പഞ്ചായത്ത് അധികൃതരും സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അല്ലാത്തപക്ഷം സമരപരിപാടിയുമായി മുമ്പോട്ട് പോകാനാണ് തൊഴിലാളികളുടെ തീരുമാനം.
What's Your Reaction?






