വണ്ടിപ്പെരിയാര്‍ ചെറുകാവ് ഭഗവതി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണമി ഉത്സവം ആഘോഷിച്ചു

വണ്ടിപ്പെരിയാര്‍ ചെറുകാവ് ഭഗവതി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണമി ഉത്സവം ആഘോഷിച്ചു

May 13, 2025 - 15:36
 0
വണ്ടിപ്പെരിയാര്‍ ചെറുകാവ് ഭഗവതി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണമി ഉത്സവം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ 62-ാംമൈല്‍ ചെറുകാവ് ഭഗവതി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണമി ഉത്സവം ആഘോഷിച്ചു. രാവിലെ പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, അഭിഷേകം, മഹാഗണപതിഹോമം, പാല്‍ക്കുടം ഘോഷയാത്ര, അന്നദാനം, വിശേഷാല്‍ പൂജകള്‍, അമ്മന്‍കുടം, തീച്ചട്ടി ഘോഷയാത്ര എന്നിവയും നടന്നു. 62-ാംമൈല്‍നിന്ന് ആരംഭിച്ച തീച്ചട്ടി അമ്മന്‍കുടം താലപ്പൊലി ഘോഷയാത്രയില്‍ നിരവധിപേര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. തന്ത്രി ജയശങ്കര്‍ പി നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ഗിരീഷ് ശാന്തി, മോഹനന്‍ ശാന്തി എന്നിവര്‍ സഹകാര്‍മികരായി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow