ലഹരിക്കെതിരെ വണ്ടിപ്പെരിയാറില്‍ വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് നടത്തി
ലഹരിക്കെതിരെ വണ്ടിപ്പെരിയാറില്‍ വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് നടത്തി

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിവണ്ടിപ്പെരിയാറില്‍ നടത്തി. ട്രിനിറ്റി ഗാര്‍ഡന്‍ പബ്ലിക്ക് സ്‌കൂളിന്റെയും വണ്ടിപ്പെരിയാര്‍ പൊലീസിന്റെയും ആഭിമുഖ്യത്തിലാണ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശവും, റണ്‍ എവേ ഫ്രം ഡ്രഗ്‌സ് എന്ന പേരില്‍ വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബും അവതരിപ്പിച്ചത്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുവര്‍ണ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മാരക ലഹരി ഉപയോഗം മൂലം നിരവധി ക്രിമിനല്‍ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാലയങ്ങളില്‍ ഒരാഴ്ച നിണ്ടുനില്‍കുന്ന ലഹരി വിരുദ്ധ പരിപാടികള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എസ്‌ഐ ടി എസ് ജയകൃഷ്ണന്‍ അധ്യക്ഷനായി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ, ട്രിനിറ്റി ഗാര്‍ഡന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീതാകുമാരി, എസ് ശര്‍മിള, അജിത, മിനി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






