ഓണം നാളുകളില്‍ വൈദ്യുതി മുടക്കരുത്: കെവിവിഎസ് കെഎസ്ഇബിക്ക് നിവേദനം നല്‍കി
ഓണം നാളുകളില്‍ വൈദ്യുതി മുടക്കരുത്: കെവിവിഎസ് കെഎസ്ഇബിക്ക് നിവേദനം നല്‍കി

ഇടുക്കി: ആഗസ്റ്റ് 25 മുതല്‍ ചതയം വരെ കട്ടപ്പനയില്‍ വൈദ്യുതി മുടക്കി അറ്റകുറ്റപ്പണികള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കെഎസ്ഇബിക്ക് നിവേദനം നല്‍കി. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യാപാര മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്ന നാളുകളാണ് ഓണനാളുകള്‍. ഈ സമയത്ത് വൈദ്യുതി മുടങ്ങിയാല്‍ കച്ചവടത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം കൈമാറിയത്. കട്ടപ്പനയില്‍ 11 കെവി ലൈന്‍ ഉള്‍പ്പെടെ കേബിള്‍ ലൈനുകളാക്കുന്നതിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കട്ടപ്പനയില്‍ പകല്‍സമയം വൈദ്യുതി മുടങ്ങുകയും തുടര്‍ന്ന് ഇതില്‍ വന്‍ പ്രതിഷേധമാണ് കഴിഞ്ഞ കുറച്ച് നാളുകളായി ഉയരുന്നത്. എന്നാല്‍ ഓണക്കാലമായതോടെ വ്യാപാര മേഖല ഉണര്‍വി
ലാണ്. വിഷയത്തില്‍ കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരി വ്യവസായി സമിതി. വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ്, ഷിനോജ് ജി എസ്, ആല്‍വിന്‍ തോമസ്, എം ആര്‍ അയ്യപ്പന്‍കുട്ടി, പി ബി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






