മൊബൈല്‍ ഫോണുകളുടെ തെറ്റായ ഉപയോഗവും വിപത്ത്: ഡീന്‍ കുര്യാക്കോസ് എംപി
മൊബൈല്‍ ഫോണുകളുടെ തെറ്റായ ഉപയോഗവും വിപത്ത്: ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗംപോലെ സമൂഹം നേരിടുന്ന മറ്റൊരു വിപത്താണ് മൊബൈല്‍ ഫോണുകളുടെ തെറ്റായ ഉപയോഗവുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കാഞ്ചിയാര്‍ സെന്റ് മേരീസ് ഇടവകയിലെ വിവിധ സംഘടനകള്‍ സംഘടിപ്പിച്ച ജനജാഗ്രത യാത്രയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സണ്‍ഡേ സ്‌കൂള്‍, മിഷന്‍ ലീഗ്, എസ്എംവൈഎം, ഇന്‍ഫാം, മാതൃദീപ്തി എന്നീ സംഘടനകള്‍, കാഞ്ചിയാര്‍ പഞ്ചായത്ത്, ഇടുക്കി വിമുക്തി, കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകള്‍, എസ്എന്‍ഡിപി യോഗം, എന്‍എസ്എസ് കരയോഗം എന്നിവര്‍ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി രൂപതാ സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ഡോ. തോമസ് വാളമ്മനാല്‍, സംഘാടകാസമിതി രക്ഷാധികാരി ഫാ. ഡോ. സെബാസ്റ്റ്യന്‍ കിളിരൂപറമ്പില്‍, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മാത്യു ജോര്‍ജ്, കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാര്‍, വിമുക്തി നോഡല്‍ ഓഫീസര്‍ എം സി സാബുമോന്‍, സെന്റ് മേരീസ് ഇടവക പിആര്‍ഒ സോണി ജോസ്, കെസിബിസി ജാഗ്രതാസമിതി രൂപതാ പ്രസിഡന്റ് ജോസ് പൂവത്തോലിചെറ്റയില്‍, പഞ്ചായത്ത് സെക്രട്ടറി സിമി കെ ജോര്‍ജ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സണ്ണി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






