കെഎസ്എസ്പിയു നെടുങ്കണ്ടം ബ്ലോക്ക് സമ്മേളനം നടത്തി   

കെഎസ്എസ്പിയു നെടുങ്കണ്ടം ബ്ലോക്ക് സമ്മേളനം നടത്തി   

Feb 22, 2026 - 17:06
 0
കെഎസ്എസ്പിയു നെടുങ്കണ്ടം ബ്ലോക്ക് സമ്മേളനം നടത്തി   
This is the title of the web page

ഇടുക്കി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നെടുങ്കണ്ടം ബ്ലോക്ക് സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനുമുന്നോടിയായി പ്രസിഡന്റ വി വി രഘു പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് കെ കെ സുകുമാരന്‍, പി എസ് സാബു, കെ സി സജീവന്‍, പി എസ് വിനയന്‍, കെ രാമചന്ദ്രന്‍ നായര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ വി ഐസക്ക്, കെ സരോജിനി, കെ വി പരമേശ്വരന്‍, അവിരാ ഉലഹന്നാന്‍, ടി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം പി എന്‍ ശശി വരണാധികാരിയായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് വിവി രഘു, സെക്രട്ടറി പി എസ് വിനയന്‍, ട്രഷറര്‍ കെ രാമചന്ദ്രന്‍ നായര്‍, വൈസ് പ്രസിഡന്റുമാരായി ടി കെ കൃഷ്ണന്‍കുട്ടി, എന്‍ സുമയ്യാ ബീവി, അവിരാ ഉലഹന്നാന്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി കെസി സജീവന്‍, വി എന്‍ ചന്ദ്രശേഖരന്‍ ,കെ പി ഓമന എന്നിവരടങ്ങിയ 21 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. കെ പി ഓമന കണ്‍വീനറായും  കെ എസ് താഹിറാ ബീവി ജോയിന്റ് കണ്‍വിനറുമായിട്ടുള്ള വനിതാ സബ് കമ്മിറ്റിയെയും എം കെ ഷാജികുമാര്‍, കണ്‍വീനര്‍ ഡോ. രാജമ പ്രസാദ്ചന്ദ്രന്‍ ജോയിന്റ് കണ്‍വീനറായിട്ടുള്ള സാംസ്‌കാരിക സമിതിയേയും തെരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow