പൂപ്പാറയില്‍ വാഹനമിടിച്ച് വീട്ടമ്മയുടെ മരണം: ബംഗളുരു സ്വദേശി അറസ്റ്റില്‍
പൂപ്പാറയില്‍ വാഹനമിടിച്ച് വീട്ടമ്മയുടെ മരണം: ബംഗളുരു സ്വദേശി അറസ്റ്റില്‍

ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ വീട്ടമ്മയെ ഇടിച്ചശേഷം നിര്‍ത്താതെ പോയ വാഹനവും ഓടിച്ചയാളെയും ചിത്തിരപുരത്തുനിന്ന് പിടികൂടി. ബംഗളുരു സ്വദേശി ബിപ്ലവ് ബാനര്‍ജി(55) യെയാണ് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടല്‍ സ്വദേശിനി വിജയ(52) യാണ് ഇയാള്‍ ഓടിച്ചിരുന്ന വാഹനമിടിച്ച് മരിച്ചത്. നാട്ടുകാരുടെ സഹായത്തോടെ വാഹനം കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ഏലത്തോട്ടത്തില്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബിപ്ലവ് ഓടിച്ചിരുന്ന ആഡംബര വാഹനം വിജയയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയ തല്‍ക്ഷണം മരിച്ചു.സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് വാഹനം തിരിച്ചറിഞ്ഞത്. വാഹനത്തിന്റെ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചിരുന്നു.
ഞായറാഴ്ച രാവിലെ ചിത്തിരപുരത്തെ സ്വകാര്യ റിസോര്‍ട്ടിനുസമീപം നാട്ടുകാരില്‍ ചിലര്‍ വാഹനം തിരിച്ചറിഞ്ഞ് തടഞ്ഞുവച്ചശേഷം പൊലീസിനെ അറിയിച്ചു. ശാന്തന്‍പാറ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ വാഹനത്തിന്റെ മുന്‍വശത്ത് കേടുപാട് സംഭവിച്ചിട്ടുണ്ട്. അഞ്ച് പേരാണ് ആകെ വാഹനത്തിലുണ്ടായിരുന്നത്. ബംഗളുരുവില്‍ നിന്ന് മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സംഘം. പ്രതിയെ കോടതിയില്‍ ഹാജരാക്കി. വിജയയുടെ സംസ്‌കാരം നടത്തി.
What's Your Reaction?






