വണ്ടിപ്പെരിയാറില്‍ വിവിധ സ്ഥാപനങ്ങള്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
വണ്ടിപ്പെരിയാറില്‍ വിവിധ സ്ഥാപനങ്ങള്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഇടുക്കി: വണ്ടിപ്പെരിയാറില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പഞ്ചായത്ത് ഓഫീസില്‍ വൈസ് പ്രസിഡന്റ് ടി സുഭാഷ് പതാക ഉയര്‍ത്തി. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍നടന്ന പരിപാടിയില്‍ എസ്‌ഐ ടി എസ് ജയകൃഷ്ണന്‍ പതാക ഉയര്‍ത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ പരേഡ് നടത്തി. വണ്ടിപ്പെരിയാര്‍ ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ആഘോഷത്തില്‍ സീനിയര്‍ അസിസ്റ്റന്റ് വൈ ക്രിസ്റ്റി പതാക ഉയര്‍ത്തി. പിടിഎ പ്രസിഡന്റ് രേണുക, എംപിടിഎ പ്രസിഡന്റ് അമുദ, അധ്യാപകരായ മാരിമുത്ത,് രേവതി വിനോദ് എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ എസ് ജര്‍മലിന്‍ പതാക ഉയര്‍ത്തുകയും സന്ദേശം നല്‍കുകയും ചെയ്തു. എസ്പി കേഡറ്റുകള്‍ പരേഡ് നടത്തി. ട്രിനിറ്റി ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടിയില്‍ പിടിഎ പ്രസിഡന്റ് പനീര്‍ സെല്‍വം അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുഭാഷ് സന്ദേശം നല്‍കി. ഡയറക്ടര്‍ അറുപതാരാജ്, പ്രിന്‍സിപ്പല്‍ ക്രിസ്റ്റി രാജ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്ധ്യാര്‍ഥികളും അധ്യാപകരും കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?