നെടുങ്കണ്ടം പാലാര്‍ വാര്‍ഡില്‍ 5 അപരര്‍: മുന്നണികള്‍ വിയര്‍ക്കും
നെടുങ്കണ്ടം പാലാര്‍ വാര്‍ഡില്‍ 5 അപരര്‍: മുന്നണികള്‍ വിയര്‍ക്കും
ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്തിലെ പാലാര്‍ വാര്‍ഡില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയായി അപരരുടെ ബാഹുല്യം. നിലവിലുള്ള എട്ട് സ്ഥാനാര്‍ഥികളില്‍ അഞ്ച് പേര്‍ അപരന്‍മാര്‍. ശോഭന വിജയനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്നാല്‍, ശോഭന കാരുപുഴയ്ക്കല്‍, ശോഭന പാലൂര്‍ എന്നീ അപരരും മത്സരരംഗത്തുണ്ട്. എല്‍ഡിഎഫിന് രണ്ടെങ്കില്‍ യുഡിഎഫിന് ഭീഷണിയായി മൂന്നുപേരാണുള്ളത്. ശ്യാമള വിശ്വനാഥനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. അതേസമയം ശ്യാമള കെ കെ, ശ്യാമള വാര്‍വിളവീട്, ശ്യാമള സുരേഷ് എന്നിവരും മത്സരരംഗത്തുണ്ട്. നിലവിലെ ഇടത് വലത് മുന്നണി സ്ഥാനാര്‍ഥികളായ ഇരുവരും പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്നു. വിജയം ഇരുവര്‍ക്കും നിര്‍ണായകമാണ്. കഴിഞ്ഞ തവണ ശ്യാമള വിശ്വനാഥനും ശോഭന വിജയനും ഏഴാം വാര്‍ഡില്‍ ഏറ്റുമുട്ടിയപ്പോള്‍ 57 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ശോഭന വിജയിച്ചിരുന്നു. അപര സ്ഥാനാര്‍ഥിയായിരുന്ന മറ്റൊരു ശ്യാമള നേടിയ 84 വോട്ടുകള്‍ മത്സരഫലത്തില്‍ നിര്‍ണായകമായി. വാര്‍ഡ് മാറിയെങ്കിലും ഇത്തവണയും വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശോഭന വിജയന്‍.
What's Your Reaction?