മുരിക്കുംതൊട്ടി മാര്‍ മാത്യൂസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
മുരിക്കുംതൊട്ടി മാര്‍ മാത്യൂസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: മുരിക്കുംതൊട്ടി മാര്‍ മാത്യൂസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികാഘോഷവും അവാര്‍ഡ് വിതരണവും നടന്നു. സെന്റ് മരിയ ഗൊരേത്തി പള്ളി അസിസ്റ്റന്റ് ഫാ. ഡേവിസ് തയില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍ സിങ്ങര്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ റോബിന്‍ റോയ് മുഖ്യതിഥിയായി. പഠനത്തിലും വിവിധ മത്സരങ്ങളിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സിസ്റ്റര്‍ ട്രീസ മേരി എസ് എച്ച്, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിന്‍സ് ജോസ്, പഞ്ചായത്തംഗങ്ങളായ അഞ്ജു ജോഷി, അജേഷ് മുകളേല്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെസി ജോസഫ്, പിടിഎ പ്രസിഡന്റ് ഷാമോന്‍, എംപിടിഎ പ്രസിഡന്റ് ചിഞ്ചു, അധ്യപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?