എസ്എന്‍ഡിപി യോഗം കറുപ്പുപാലം ശാഖയില്‍ മണ്ഡലകാല ഭജന തുടങ്ങി
എസ്എന്‍ഡിപി യോഗം കറുപ്പുപാലം ശാഖയില്‍ മണ്ഡലകാല ഭജന തുടങ്ങി
ഇടുക്കി: എസ്എന്‍ഡിപി യോഗം കറുപ്പുപാലം ശാഖ മന്ദിരത്തില്‍ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല ഭജനയ്ക്ക് തുടക്കമായി. പീരുമേട് യൂണിയന്‍ ആക്ടിങ് പ്രസിഡന്റ് പി കെ രാജന്‍ ഉദ്ഘാടനംചെയ്തു. ശാഖ പ്രസിഡന്റ് കെ ഗിരീഷ് അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി കെ പി ബിനു, യൂണിയന്‍ കൗണ്‍സിലര്‍മാരായ പി എസ് ചന്ദ്രന്‍, കെ ഗോപി, ശാഖ സെക്രട്ടറി വിഷ്ണു ആനന്ദ്, വൈസ് പ്രസിഡന്റ് കെ എ വിജയന്‍, വനിതാസംഘം യൂണിയന്‍ കമ്മിറ്റിയംഗം ജഗദമ്മ ശശി എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. മണ്ഡലകാല ഭജനയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം കുറിച്ചു.
What's Your Reaction?