150 കോടി രൂപ മുതല്‍മുടക്കില്‍ കട്ടപ്പന ഇഎസ്‌ഐ ആശുപത്രി: ടെന്‍ഡര്‍ പുനരാരംഭിച്ചതായി ഡീന്‍ കുര്യാക്കോസ് എംപി
150 കോടി രൂപ മുതല്‍മുടക്കില്‍ കട്ടപ്പന ഇഎസ്‌ഐ ആശുപത്രി: ടെന്‍ഡര്‍ പുനരാരംഭിച്ചതായി ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: കട്ടപ്പന നഗരസഭയ്ക്ക് അനുവദിച്ച ഇഎസ്‌ഐ ആശുപത്രിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടി പുനരാരംഭിച്ചതായി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. വാഴവര വാകപ്പടിയിലെ നഗരസഭയുടെ സ്ഥലത്ത് 150 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മാണം. നേരത്തെ ടെന്‍ഡര്‍ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തിയതിനാലാണ് വീണ്ടും ടെന്‍ഡര്‍ നടത്താന്‍ തീരുമാനിച്ചത്. 100 കിടക്കകളുള്ള ആശുപത്രിയും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുമാണ് നിര്‍മിക്കുന്നത്. 2024 മാര്‍ച്ചില്‍ 150 കോടി രൂപ വകയിരുത്തിയിരുന്നു. നിര്‍മാണ കരാര്‍ ഏറ്റെടുത്തയാളെ മുന്‍കാല പ്രവൃത്തികളില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ഇപ്പോള്‍ ടെന്‍ഡര്‍ പുനരാരംഭിച്ചു. ഓഗസ്റ്റ് 25ന് ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ സ്വീകരിക്കും. 26ന് ഉച്ചയ്ക്ക് 1.30ന് ടെന്‍ഡര്‍ തുറന്നുപരിശോധിക്കും.
What's Your Reaction?






