പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂളിന് എന്‍സിസി സംസ്ഥാന അവാര്‍ഡ്
പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂളിന് എന്‍സിസി സംസ്ഥാന അവാര്‍ഡ്

ഇടുക്കി: പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ എന്‍സിസി യൂണിറ്റിന് കേരള-ലക്ഷദീപ് ഡയറക്ടറേറ്റ് നല്‍കുന്ന എന്‍സിസി ബെസ്റ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2016ല്‍ ആരംഭിച്ച യൂണിറ്റില്‍ നിലവില്‍ രണ്ട് ബാച്ചുകളിലായി 100 കുട്ടികള്‍ അംഗങ്ങളാണ്. തിരുവനന്തപുരം പാങ്ങോട് സൈനിക ഹെഡ് ക്വര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് സി, അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ സെലിന്‍ മൈക്കിള്‍ എന്നിവര്‍ ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് ഷാജി കെ എം, ജിഷ ഏബ്രഹാം, ജോസ് മാപ്പലകയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






