എഴുകുംവയല്‍ നിത്യസഹായമാതാ പള്ളി തിരുനാള്‍
എഴുകുംവയല്‍ നിത്യസഹായമാതാ പള്ളി തിരുനാള്‍

ഇടുക്കി: എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയില്‍ നിത്യസഹായ മാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാള്‍ 9, 10, 11 തീയതികളില്‍ നടക്കുമെന്ന് വികാരി ഫാ. ജോര്‍ജ് പാട്ടത്തെക്കുഴി അറിയിച്ചു. 9ന് മരിച്ചവരുടെ തിരുനാളായി ആചരിക്കും. പ്രത്യേക പ്രാര്‍ഥനയും സെമിത്തേരി സന്ദര്‍ശനവും ഉണ്ടാകും. 10ന് വൈകുന്നേരം 4.30ന് കുര്‍ബാനയും ടൗണ്‍ കപ്പേളയിലേക്ക് പ്രദക്ഷിണവും, ഷാജി വൈക്കത്ത്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. 11ന് രാവിലെ 9ന് ഇടവകയിലെ വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേക ദിവ്യബലിയും സ്‌നേഹവിരുന്നും, ഫാ. ഫ്രാന്‍സിസ് അത്തിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും, വൈകിട്ട് നാലിന് തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണവും, രാത്രി എട്ടിന് തിരുവനന്തപുരം ശ്രീനന്ദന കമ്യൂണിക്കേഷന്‍സിന്റെ നാടകം- ബാലരമ.
What's Your Reaction?






