കോവിൽമലയിൽ ജലസംരക്ഷണ ബോധവൽക്കരണം
കോവിൽമലയിൽ ജലസംരക്ഷണ ബോധവൽക്കരണം

ഇടുക്കി: ലബ്ബക്കട ജെ.പി.എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ന്യൂ ഇന്ത്യ കോവിൽമല ട്രൈബൽ കിംഗ്ഡം സെല്ലിന്റേയും സോഷ്യൽവർക്ക് വിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ കോവിൽമലയിൽ ജലസംരക്ഷണ ബോധവത്ക്കരണം സംഘടിപ്പിച്ചു. വേനൽക്കാല ജലപ്രതിസന്ധിക്കുള്ള മുൻകരുതലുകളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തും ക്രിയാത്മകമായ ജലസംരക്ഷണ മാർഗ്ഗങ്ങളെക്കുറിച്ച് പ്രദേശത്തെ വീടുകളിൽ നിർദ്ദേശങ്ങൾ പങ്കുവച്ചും സോഷ്യൽവർക്ക് വിഭാഗം വിദ്യാർത്ഥികൾ മാതൃകയായി.
കോവിൽമലയുടെ സമഗ്രവികസനത്തിനായി കോളേജ് രൂപീകരിച്ച ന്യൂ ഇന്ത്യ കോവിൽമല ട്രൈബൽ കിംഗ്ഡം കമ്മറ്റിയുടെ കോ-ഓഡിനേറ്റർ ടിബിൻ തോമസ്, സോഷ്യൽവർക്ക് വിഭാഗം മേധാവി രേഷ്മ എലിസബത്ത് ചെറിയാൻ, അധ്യാപകരായ ആശിഷ് ജോർജ് മാത്യു, അഞ്ചു മെറിൻ ഷാജി എന്നിവർ നേതൃത്വം നൽകി.
What's Your Reaction?






