ബിഡിജെഎസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി കട്ടപ്പനയില്‍ നടത്തി
ബിഡിജെഎസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി കട്ടപ്പനയില്‍ നടത്തി

ഇടുക്കി: ബിഡിജെഎസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി കട്ടപ്പനയില്‍ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റും സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്ണുമായ അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാധാരണ ജനജീവിതം ദു:സഹമാക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി പൊതുവിപണിയില്‍ ഇടപെടണമെന്ന് സംഗീത വിശ്വനാഥന്‍ ആവശ്യപ്പെട്ടു. തേങ്ങയും വെളിച്ചെണ്ണയും പച്ചക്കറിയും ഉള്‍പ്പെടെ കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിലക്കയറ്റം നിയന്ത്രിക്കേണ്ട ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് നോക്കുകുത്തിയായി നില്‍ക്കുന്നു. പൊതുജനങ്ങളെ സാരമായി ബാധിക്കുന്ന വിലക്കയറ്റം തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഭരണ കക്ഷിയിലെ വിദ്യാര്‍ഥി യുവജന സംഘടനകളെ ഉപയോഗിച്ച് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് ജനശ്രദ്ധ തിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്കൊപ്പം നിന്ന് വിലക്കയറ്റത്തിനെതിരെ പ്രതികരിക്കേണ്ട പ്രതിപക്ഷവും മൗനത്തിലാണെന്ന് സംഗീത വിശ്വനാഥന്‍ കുറ്റപ്പെടുത്തി. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, ജനറല്‍ സെക്രട്ടറിമാരായ ബിനീഷ് കെ പി, സന്തോഷ് തോപ്പില്‍, സന്ദീപ് ഇ യു, മനേഷ് കുടിക്കയത്ത്, പാര്‍ഥേശ്വരന്‍ ശശികുമാര്‍, ബിനോജ് ടി കെ, ബിനു കുരുവിക്കാനം, അനീഷ് തെക്കേക്കര, പുഷ്പാംഗതന്‍ സി ഡി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






